Friday, February 3, 2012

വീണ്ടും ഒരു TYROS......

ഒരിടവേളയ്ക്ക് ശേഷം tyros ക്ലബ്ബ് അതിന്റെ വാര്‍ഷികം ആഘോഷിച്ചു .... ഇക്കഴിഞ്ഞ ജനുവരി 26 നു ... 18-02-2011 ഞാന്‍ tyros ക്ലബ്ബിന്റെ ഗതകാലത്തെ കുറിച്ച് എഴുതിയിരുന്നല്ലോ. പക്ഷെ വാര്‍ഷിക പരിപാടികള്‍ കണ്ടപ്പോള്‍ പഴയ ഓര്‍മ്മകള്‍ ആണ് ഇന്നത്തെ കാഴ്ചകളെക്കാള്‍ ഏറെ ഭേദം എന്ന് തോന്നിപ്പോയി... ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍ സിനെമാടിക് ഡാന്‍സ് മാത്രമായിരുന്നു പരിപാടിയില്‍ 99 ശതമാനവും. Generation gap എന്നോ , കാലം മാറിപ്പോയി എന്നോ, നമ്മുടെ ചെറുപ്പക്കാരുടെ അഭിരുചികള്‍ നമ്മുടെ പോലെ ആവണം എന്നില്ല എന്നൊക്കെ വാദിക്കാം . എന്നാലും..ആദ്യത്തെയും രണ്ടാമത്തെയും വാദങ്ങള്‍ അന്ഗീകരിച്ചാല്‍ തന്നെ , ഈ കണ്ടതാണോ നമ്മുടെ നാടിന്റെ ഇന്നത്തെ അഭിരുചിയും ആസ്വാദന നിലവാരവും എന്ന് ചോദിക്കാതിരിക്കാന്‍ വയ്യ.പശ്ചാത്തലത്തില്‍ പാടുന്ന പാട്ട് മാറ്റി വച്ചാല്‍ എന്താണ് CINEMATIC DANCE എന്ന ഇനത്തില്‍ ഉള്ളത്? മാത്രമല്ല നര്‍ത്തകരുടെ ചലനങ്ങള്‍ എത്രത്തോളം അഭാസകരം ആവാം എന്നതിന് പരിധിയോന്നുമില്ല താനും . വെറുതെയാണോ നമ്മുടെ വിദ്യാലയങ്ങളില്‍ പരിപാടി സര്‍ക്കാര്‍ നിരോധിച്ചതും അത് അരങ്ങേറുന്നില്ല എന്നുറപ്പ് വരുത്താന്‍ സ്കൂള്‍ അധികൃതര്‍ക്ക്
കര്‍ശന നിര്‍ദ്ദേശം നല്കിയതും ?
വഴിയെ പോയ കുട്ടികള്‍ ഒരു പാട്ട് വെക്കുന്നു, സ്റ്റേജില്‍ ഓടി നടക്കുന്നു, തലകുത്തി മറയുന്നു ...തീരുന്ന മുറക്ക് കാണികള്‍ കയ്യടിക്കുന്നു ..... അതിനു ശേഷം അവതരിപ്പിക്കപ്പെട്ട നാടകവും എന്ത് വില കുറഞ്ഞ തമാശ പറഞ്ഞും ആളുകളെ ചിരിപ്പിക്കും എന്ന വാശിയില്‍ ആയിരുന്നു...( ഈയുള്ളവന്‍ നാടകം മുഴുവന്‍ കണ്ടില്ല എന്ന കുറ്റം എല്ക്കുന്നു ...അല്ലെങ്കിലും ആരെക്കൊണ്ടു കഴിയും അതിനൊക്കെ !)
വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന ഒരു സംരംഭം രണ്ടാമത് ജീവന്‍ നല്കിയെടുക്കുമ്പോള്‍ ഇത്രയൊക്കെ പറയണോ എന്ന് തോന്നാം...പക്ഷെ കാലം ഇതാണ് എന്ന് പറഞ്ഞു നമുക്ക് കൈ കഴുകാമോ ?
ആനമങ്ങാടിന്റെ ആ സുവര്‍ണ പാരമ്പര്യം നമുക്ക് വീന്ടെടുക്കണ്ടേ ? TYROS ഇന്റെ ഇളമുറ പ്രവര്‍ത്തകര്‍ക്ക് അതൊക്കെ നമുക്ക് പറഞ്ഞു കൊടുക്കണ്ടേ ?