Thursday, February 24, 2011

ഗ്രാമോത്സവം -2011...

ആനമങ്ങാട് കൃഷ്ണന്‍ നായര്‍ സ്മാരക വായനശാലയുംലൈബ്രറി കൌണ്‍സിലും ചേര്‍ന്ന് 2011 ഫെബ്രുവരി 20 നുഅവതരിപ്പിച്ച ഗ്രാമോത്സവ ദൃശ്യങ്ങളിലൂടെ .......

ഉദ്ഘാടനം : ശ്രീ : ശീലത് വീരാന്‍ കുട്ടി
( പ്രസിഡന്റ്‌ , ആലിപ്പരമ്പ്ഗ്രാമ പഞ്ചായത്ത് )


അധ്യക്ഷ : ശ്രീമതി സി അംബുജാക്ഷി
( വൈസ് പ്രസിഡന്റ്‌ പെരിന്തല്‍മണ്ണ ബ്ലോക്ക്‌ പഞ്ചായത്ത്‌ )






ആശംസ: ശ്രീ അജയന്‍ യു

( മെമ്പര്‍, ആലിപ്പരമ്പ് ഗ്രാമ പഞ്ചായത്ത് )



ആശംസ : ശ്രീ അലി മാസ്റ്റര്‍

( മെമ്പര്‍പെരിന്തല്‍മണ്ണ ബ്ലോക്ക്‌ പഞ്ചായത്ത് )






നന്ദി : ശ്രീ C BALASUBRAMANYAN

(President, Krishnan Nair Smaraka Vayanasaala)






പരിചമുട്ടു കളി








DUFF MUTTU









സദസ്സ്








കളമെഴുത്ത് പാട്ട്










മാര്‍ഗം കളി











അയ്യപ്പന്‍ പാട്ട് ( ഉടുക്ക് പാട്ട്)













പൂതം കളി













പുള്ളുവന്‍ പാട്ട്












തിരുവാതിരക്കളി















കോല്‍ക്കളി

















നാടന്‍ പാട്ടുകള്‍


















ചാമുണ്ടി തെയ്യം


















പടയണി













Friday, February 18, 2011

ഓര്‍മ്മയുണ്ടോ ഈ മുഖം?


"Reality show" എന്ന് പേരിട്ടു വിളിക്കുന്ന, നേരുമായി പുലബന്ധം പോലുമില്ലാത്ത ആഭാസങ്ങള്‍ മലയാളം പറയാന്‍ അറിയാത്ത " അവതാരങ്ങള്‍അവതരിപ്പിക്കാന്‍ തുടങ്ങുന്നതിന്‍ മുന്പ്, അതെ വര്‍ഷങ്ങള്‍ക്കു മുന്‍പേ, ആനമങ്ങാട്ടെ മുഴുവന്‍ ജനങ്ങളും എന്റെ മുന്നില്‍ ഒത്തുകൂടുമായിരുന്നു...ഒരു ശരാശരി ആനമാങ്ങാട്ടുകാരന് ജനുവരി 26 റിപബ്ലിക് ദിനമല്ലായിരുന്നു - അവര്‍ക്ക് ജനുവരി 26 സമം TYROS ആയിരുന്നു !
"സംഗതികള്‍ "മുഴുവന്‍ വന്നില്ലെങ്കിലും , " തുണ്ടുപല്ലവി " അല്‍പ്പം പിഴച്ചാലും നാട്ടിലെ കൊച്ചു കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും എല്ലാ പ്രോത്സാഹനവും നല്‍കി ഒരു ദേശം മുഴുവന്‍ എന്റെ മുന്നില്‍ ഈ യു പി സ്കൂള്‍ മൈതാനത്ത് .....ഇപ്പോഴത്തെ കുട്ടികള്‍ക്ക് പറഞ്ഞാല്‍ മനസ്സിലാകുമോ ആവോ?
ജനുവരി 25 നു വൈകുന്നേരം തന്നെ ഒരുക്കങ്ങള്‍ തുടങ്ങും ... പുല്ലൊക്കെ ചെത്തി വൃത്തിയാക്കി ചാണകം മെഴുകി .. പിറ്റേന്ന് രാവിലെയാണ് സ്റെജിന്റെ ജോലികള്‍ തുടങ്ങുക...( ഒരു വെറും തറ ആയ എന്നെ ഇപ്പോഴും നാടുകാര്‍ സ്നേഹത്തോടെ " stage" എന്ന് തന്നെയാ വിളിക്കുന്നത്‌, കേട്ടോ ! ആന മെലിഞ്ഞാലും ....അല്ലെ? )
വൈകുന്നേരത്തോടെ ലൈറ്റ് , മൈക് ക്രമീകരണങ്ങള്‍ പൂര്‍ത്തിയാകുന്നു.. ഏറ്റവും പുതിയ സിനിമാ ഗാനങ്ങള്‍ ഉച്ചത്തില്‍ പുറത്തേക്കു ഒഴുകാന്‍ തുടങ്ങുന്നു..ജനങ്ങള്‍ മൈതാനിയിലെക്കും !
എല്ലാ വര്‍ഷവും ഒരു പൊതുവായ ചട്ടക്കൂട് tyros clubb ഇന്റെ വാര്‍ഷിക ആഘോഷങ്ങള്‍ക്ക് ഉണ്ടായിരുന്നു - പൊതു സമ്മേളനം, നൃത്ത നൃത്യങ്ങള്‍, ചെറിയ ഒരു ഗാന മേള , കുട്ടികളുടെ നാടകം, കൂടാതെ രണ്ടു " വലിയ " നാടകങ്ങളും ! ഇതെല്ലാം തീരുമ്പോഴേക്കും നേരം മിക്കവാറും വെളുത്തിരിക്കും...പരിപാടികളുടെ ഇടക്കുള്ള ഗോപി മാഷുടെ announcement ഇപ്പോഴും ചെവിയില്‍ മുഴങ്ങുന്നു : "ആ സ്ത്രീകളുടെ ഭാഗത്ത്‌ നില്‍ക്കുന്ന പുരുഷന്മാര്‍ ഉടന്‍ തന്നെ അവിടെ നിന്ന് മാറി നില്‍ക്കേണ്ടതാണ് ...." അല്പ സമയത്തിനുള്ളില്‍ തന്നെ പുരുഷന്‍മാര്‍ അവിടന്ന് മാറിയിരിക്കും. അതായിരുന്നു അദ്ദേഹത്തിന്റെ ആജ്ഞാശക്തി ! ( അഭിനവ അധ്യാപകര്‍ ആത്മ പരിശോധന നടത്തുക !) വെന്ത " ആമ്പ്ലെടിന്റെയും (omlett) കടലയുടെയും ഗന്ധം ....പല തരത്തിലുള്ള ശബ്ദങ്ങളും ഗന്ധങ്ങളും വര്‍ണ്ണങ്ങളും ....ശരിക്കും ഒരു ഉത്സവം തന്നെ ആയിരുന്നു അത് !
ഉം...അതൊക്കെ ഒരു കാലം .....കുറച്ചു വര്‍ഷങ്ങളായി ആര്‍ക്കും ഒരു ഉപയോഗവുമില്ലാതെ ഈ മൂലയ്ക്ക് ഇങ്ങിനെ കിടപ്പാണ് .. ചില വൈകുന്നേരങ്ങളില്‍ ആനമങ്ങാട്ടെ പയ്യന്മാര്‍ ഇടയ്ക്കു വന്നിരിക്കാറുണ്ട്.. മിക്കവാറും ബ്ലൂ ടൂത്ത് വഴി ഏറ്റവും പുതിയ " വിവരങ്ങള്‍ " ഷെയര്‍ ചെയ്യാന്‍!

Tuesday, February 15, 2011

ശ്രീ മഹാദേവമംഗലം ക്ഷേത്രം ആനമങ്ങാട് - താലപ്പൊലി ആഘോഷം - ഫെബ്രുവരി 15, 2011



പഞ്ചവാദ്യം





എഴുന്നള്ളിപ്പ്















ആണ്ടിപ്പൂതം






















പൂതം കളി




























































ക്ഷേത്രം - ഒരു ദൃശ്യം ...











Monday, February 14, 2011

പെരിന്തല്‍മണ്ണ- തൂത റോഡ്‌ നവീകരണം തുടങ്ങി !

പെരിന്തല്‍മണ്ണ മുതല്‍ തൂത വരെ റോഡിന്‍റെ നവീകരണ പ്രവൃത്തികള്‍ ആരംഭിച്ചിരിക്കുന്നു. ഇരുവശവും അല്‍പ്പം വീതി കൂട്ടുന്ന ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്. ഇത്രയും ദൂരം റോഡിന്‍റെ rubberisation കൂടി ഉണ്ടാകുമെന്ന് കേള്‍ക്കുന്നു.

റോഡ്‌ വീതി കൂട്ടി rubberise ചെയ്‌താല്‍ പിന്നെ ആനമങ്ങാട് - പെരിന്തല്‍മണ്ണ അഞ്ചു മിനിട്ട് കൊണ്ട് "പറന്നു" എത്താം എന്ന് നാട്ടിലെ യുവതലമുറ ,

റോഡ്‌ നന്നാകും തോറും അപകടനിരക്കും വല്ലാതെ കൂടുമെന്ന് അല്‍പ്പം പ്രായം ചെന്നവര്‍ ...( മൊബൈല്‍ ഫോണ്‍ - ഇന്റര്‍നെറ്റ്‌ ഉപയോഗം വ്യാപകമായപ്പോള്‍ ചെറുപ്പക്കാര്‍ വഴി തെറ്റിപ്പോയി എന്ന് പറഞ്ഞ പോലെ!)

ഇത് നമ്മുടെ നാട്ടുകാരുടെ മാത്രമല്ല മൊത്തം മലയാളികളുടെ മനോഭാവം ആണെന്ന് തോന്നുന്നു....പുതിയ സൌകര്യങ്ങളും സംവിധാനങ്ങളും വിവേകപൂര്‍വ്വം ഉപയോഗിക്കില്ല എന്നൊരു വാശി !