Thursday, November 4, 2010

പൂന്താനം ഇല്ലം


ഭക്തകവി പൂന്താനം ജീവിച്ചിരുന്ന അദ്ദേഹത്തിന്റെ ഗൃഹം മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ നിന്നും ഒന്‍പതു കി മീ അകലെ നിലമ്പൂര്‍ റൂട്ടില്‍ ആണുള്ളത് .അനവധി ആത്മീയ കാവ്യങ്ങള്‍ രചിക്കയുണ്ടായെങ്കിലും "ജ്ഞാനപ്പാന" യുടെ പേരിലാണ് അദ്ദേഹം കൂടുതലും മലയാളിക്ക് പരിചിതനാവുന്നത് . ഗഹനമായ തത്വചിന്തകളെ സരളമായും , പലപ്പോഴും ഒട്ടൊരു ഹാസ്യം കലര്തിയും നമുക്ക് പറഞ്ഞു തന്ന കൃതികള്‍ അധികമില്ല തന്നെ.

കുറേക്കാലം ആനമങ്ങാട് അവനൂര്‍ മനക്കാരുടെ കൈവശം ആയിരുന്ന ഇല്ലം പിന്നീട് ഗുരുവായൂര്‍ ദേവസ്വം ഏറ്റെടുക്കുകയും സ്മാരകം ആയി സംരക്ഷികുകയുമാണ് . പൂന്താനത്തിന്റെ ഭര ദേവത ആയിരുന്ന തിരുമാന്ധാം കുന്നു ഭഗവതിയുടെ പ്രതിഷ്ഠ ഇവിടെ ഉണ്ട് . എല്ലാ വര്‍ഷവും ഭഗവതിക്ക് കളമെഴുത്തും പാട്ടും ഇവിടെ നടക്കാറുണ്ട്.

ഇല്ലത്തിന്റെ പത്തായപ്പുര


തൊഴുകൈയ്യോടെ !



ഒരു കാടിന്റെ അകം പോലെ നിശബ്ദം !

സ്വര്‍ഗാരോഹണം!


പൂന്താനം ഉടലോടെ സ്വര്‍ഗം പൂകിയത് ഇവിടെ വച്ചാണെന്ന് വിശ്വസിക്കപ്പെടുന്നു. ശ്രീകൃഷ്ണനിലേക്ക് തിരിച്ചു പോകാന്‍ സമയം അടുത്തെന്ന് മനസ്സിലാക്കിയ പൂന്താനം ഇക്കാര്യം തന്റെ സന്തത സഹചാരിയായ ഭ്രുത്യയോടു പറഞ്ഞെന്നും " എങ്കില്‍ ഞാനും അങ്ങയുടെ കൂടെ ഉണ്ടെന്നു പറഞ്ഞ അവര്‍ ഉടനടി മരിച്ചു വീണെന്നും പൂന്താനംഉടലോടെ പരമാത്മാവില്‍ ലയിചെന്നുമാണ് തലമുറകള്‍ കൈമാറി വരുന്ന ഐതിഹ്യം.

വിശ്വസിക്കാന്‍ പ്രയാസം തന്നെ , അല്ലെ?

കൂടെയല്ല ജനിക്കുന്ന നേരത്തും, കൂടെയല്ല മരിക്കുന്ന നേരത്തും,

മദ്ധ്യേ ഇങ്ങനെ കാണുന്ന നേരത്ത് മത്സരിക്കുന്നതെന്തിനു നാം വൃഥാ ?

എന്ന് പാടിയ ഒരു കവി ഇവിടെ ജീവിച്ചിരുന്നു എന്ന് പോലും വിശ്വസിക്കാന്‍ നാം വിസമ്മതിക്കും- കാരണം നമ്മുടെ കാലം അങ്ങിനെയാണ്!